സ്വന്തം ലേഖകന്‍: ഓഫീസിലിരുന്ന് ഉറങ്ങുന്ന ചിത്രം വൈറലായി; പാക് വനിതാമന്ത്രിയെ ട്രോള്‍ മഴയില്‍ മുക്കി സമൂഹമാധ്യമങ്ങള്‍. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരി ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന്റെ പുറകേ മന്ത്രിക്കെതിരെ അനേകം ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഷിറീന്‍ ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പാകിസ്താനില്‍നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ ട്രോളുകളുമായെത്തി. ഷിറീനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ളവയാണ് അധികം ട്രോളുകളും.
അതേസമയം ഷിറീനെ അനുകൂലിച്ചും ആളുകളെത്തിയിട്ടുണ്ട്. ഒരു പക്ഷെ ഇത് ഉച്ചഭക്ഷണത്തിന്റെ ഇടവേള ആയിരിക്കാം. ഇത് സൂചിപ്പിക്കുന്നത് മന്ത്രിയുടെ ഓഫീസിലുള്ള ആരോ സ്വകാര്യതയുടെ ലംഘനം നടത്തിയെന്നാണ്. ഈ വ്യക്തി പ്രധാനപ്പെട്ട രേഖകളും ചോര്‍ത്താനിടയുണ്ട്. അയാളെ തിരിച്ചറിഞ്ഞ് പുറത്താക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല