1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2019

സ്വന്തം ലേഖകൻ: കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും. നവാഗതനായ ഷഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദും ജോജു ജോര്‍ജും ദിലീഷ് പോത്തനുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത് . ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തും. ബിജിബാലാണ് സംഗീതം. തീവണ്ടിയുടെയും കല്‍കിയുടെയും കാമറ ചെയ്ത ഗൗതം ശങ്കറാണ് കാമറ.

ദിലീഷ് പോത്തന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ..

ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് തങ്കം. ഫഹദ്‌ ഫാസിൽ ആൻഡ്‌ ഫ്രണ്ട്സുമായി ചേർന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണ് തങ്കം സംവിധാനം ചെയ്യുന്നത്‌.

തങ്കം ഒരു ക്രൈം ഡ്രാമയാണ്. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു. അണിയറക്കാർ നിങ്ങൾക്ക്‌ മുൻ പരിചയമുള്ളവർ തന്നെ. അടുത്ത വർഷം ചിത്രം റിലീസിനെത്തും.

സ്നേഹം, നന്ദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.