സ്വന്തം ലേഖകന്‍: ട്രംപുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചൂടന്‍ വിവരണങ്ങളുമായി പോണ് നായിക സ്റ്റോമി ഡാനിയേല്‍സിന്റെ പുസ്തകം വരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുണ്ടായിരുന്ന ബന്ധങ്ങള്‍ വെളിപ്പെടുത്തി പോണ്‍സ്റ്റാര്‍ സ്റ്റോര്‍മി ഡാനിയല്‍സ് എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങും. ട്രംപുമായി തനിക്കുണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സ്റ്റോമി ഡാനിയല്‍സ് പുസ്തകത്തില്‍ വിവരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് ഏറെ കാലങ്ങള്‍ക്ക് മുന്‍പാണ് പോണ്‍സ്റ്റാര്‍ സ്റ്റോര്‍മി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധം ആരംഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഇത് വിവാദമാകുകയായിരുന്നു. പിന്നീട് സ്റ്റോര്മിയുടെ നാവടപ്പിക്കാന്‍ ട്രംപ് പണം നല്‍കിയതായുള്ള വെളിപ്പെടുത്തലുകളും വിവാദങ്ങള്‍ക്ക് എരിവും പുളിയും പകര്‍ന്നു. ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കുമ്പോള്‍ ട്രംപുമായുണ്ടായത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ലൈംഗിക അനുഭവമായിരുന്നു എന്നാണ് സ്റ്റോര്‍മി പറഞ്ഞിരിക്കുന്നത്.
പുസ്തകത്തിന്റെ പേര് ഫുള്‍ ഡിസ്ക്ലോസര്‍ എന്നാണ്. ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പകര്‍പ്പ് മുന്‍കൂട്ടി സംഘടിപ്പിച്ച് ദ് ഗാര്ഡിയന് ദിനപത്രമാണ് ഇത് വാര്‍ത്തയാക്കിയിരിക്കുന്നത്. ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ചും പിന്നീടുണ്ടായ ബന്ധങ്ങളെക്കുറിച്ചും സ്റ്റോര്‍മി ഡാനിയല്‍സ് വിശദമായി എഴുതിയിട്ടുണ്ടെന്നാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ട്രംപിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ തനിക്ക് അവസരം നല്‍കാമെന്നും പുറത്താകാതെ ഇരിക്കാന്‍ കള്ളക്കളികള്‍ നടത്താമെന്നും ട്രംപ് പറഞ്ഞിരുന്നതായും സ്റ്റോര്‍മി പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ലേക് താഹൊ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഇടയ്ക്കാണു ട്രംപിനെ പരിചയപ്പെടുന്നതെന്ന് സ്റ്റോമി ഡാനിയേല്‍ ‘ഫുള്‍ ഡിസ്ക്ലോഷര്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. പുസ്തകം ഒക്ടോബര്‍ 2നാണ് പുറത്തിറങ്ങുന്നത്. യുഎസ്സില്‍ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റോമിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല