1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2018

സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ ഇന്ത്യ–പാക്ക് മേഖലയ്ക്കു ഭീഷണിയായി തുടരുകയാണെന്നും ഭീകരത സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ഉത്കണ്ഠ പ്രകടിപ്പിച്ചെങ്കിലും പാക്കിസ്ഥാന്‍ വേണ്ടവിധം പ്രതികരിച്ചില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അല്‍ ഖായിദയെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സുരക്ഷിത ഒളിവിടങ്ങളില്‍ അവരുണ്ട്. 2017ലെ ഭീകരത സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണം.
പാക്കിസ്ഥാന്റെ പ്രവര്‍ത്തന പരിപാടിയില്‍ ഭീകരഗ്രൂപ്പുകളൊന്നും അവരുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നു പറയുന്നുണ്ട്.

എന്നാല്‍, അവയൊക്കെ സുരക്ഷിതരായി അവിടെ തുടരുന്നു. പാക്കിസ്ഥാനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരരെ പാക്ക് സുരക്ഷാസേന നേരിടുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പാകിസ്താനും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കുറ്റപ്പെടുത്തലുകളുമായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.