സ്വന്തം ലേഖകന്‍: അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍. ബ്രിട്ടനില്‍ വീശിയടിക്കുന്ന കാറ്റ് ജീവന് ആപത്താണെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വീശിയടിക്കുന്ന ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കം മൂലം ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ചയും അതിശക്തമായി തന്നെ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 65 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
അതിനാല്‍ മരങ്ങള്‍ കടപുഴകി വീഴാനും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ബ്രോനാഗിന് മുന്‍പെത്തിയ അലി കൊടുങ്കാറ്റില്‍ ബ്രിട്ടനില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ ശാന്തമാകുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല