ജിജോമോന്‍ ജോര്‍ജ്: സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ( SMA) ഓണം സ്‌നേഹ കൂട്ടായ്മ 2018 നാളെ (സെപ്റ്റംബര്‍ 23, ഞായര്‍) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെയധികം വിഷമതയേറിയ ഒരു ഓണക്കാലം നമ്മളുടെ ഇടയില്‍ കൂടി കടന്നു പോയി. ഈ സമയത്ത് പ്രവാസികളായ മലയാളികള്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കുക എന്നത് തികച്ചും വിഷമകരമായ ഒരു കാര്യം ആണ്. എങ്കിലും അംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് കൊണ്ടുള്ള എസ്.എം.എയുടെ ലളിതമായ രീതിയിലുള്ള ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11.00 മണിക്ക് ബ്രാഡ് വല്‍ ഹാളില്‍ ആരംഭിക്കും.
ഓരോ മലയാളമാസത്തേയും സമൃദ്ധിയായി വരവേല്‍ക്കുകയും വര്‍ഷം മുഴുവന്‍ അതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും വേണ്ടിയാണല്ലോ ഓണം ആഘോഷിക്കുന്നത്. ഓണകളികള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഇന്‍ഡോര്‍ ഗെയിംസ് മറ്റു കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. അസോസിയേഷന്‍ അംഗങ്ങള്‍ കേരളത്തിന്റെ തനതു ശൈലിയില്‍ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യ ആയിരിക്കും ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനമായ ആകര്‍ഷകത. പരസ്പരം സ്‌നേഹവും സൗഹാര്‍ദവും പങ്കുവയ്ക്കുവാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി എബിന്‍ ബേബി, ട്രഷറര്‍ റ്റിജു തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ അംഗങ്ങളേയും ഓണാഘോഷ പരിപാടിയിലേക്ക് എസ്.എം.എ എക്‌സിക്യുട്ടീവ് കമ്മിറ്റി സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റെജില്‍ ജോസഫ് O744526O949
വിന്‍സന്റ് കുര്യാക്കോസ് O7
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
Bradwell Communtiy Education Cetnre,
Riceyman Road,
Newcastle,
ST5 8LF.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല