സ്കോട്ട്ലന്‍ഡ് ഹയര്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടി ജെന്നി തോമസ് എന്ന മലയാളി പെണ്‍കൊടി യു കെ മലയാളികളുടെ അഭിമാനമായി.ഗ്ലാസ്ഗോ കാരന്റെന് സെന്റ് ആന്‍ഡ്രൂസ് ആര്.സി സെക്കന്ററി സ്ക്കൂളില്‍ പഠിക്കുന്ന ജെനി കെമിസ്ട്രി, ബയോളജി, മാത്സ്, ഇംഗ്ലീഷ്, മോഡേണ്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്കാണ് എ ഗ്രേഡുകളൊടെ ഉന്നത വിജയം നേടിയത്.
കോട്ടയം മുട്ടുചിറ പറമ്പില്‍ കുടുംബാംഗമായ തോമസിന്റെയും ജെസിയുടെയും മൂത്ത മകളാണ് ജെനി.മസ്ക്കറ്റില്‍ നിന്നും അഞ്ചുവര്‍ഷം മുമ്പ് യു.കെ.യിലേക്ക് കുടിയേറിയതാണ് തോമസും കുടുംബവും.ഏറ്റുമാനൂര്‍ ചോരാട്ട് കുടുംബാംഗമായ ജെന്നിയുടെ മാതാവ് ബ്യൂപയുടെ നേഴ്സിങ്ഹോമില്‍ നേഴ്സാണ്. പിതാവ് തോമസ് മസ്ക്കറ്റില്‍ ഒരു കമ്പനിയില്‍ ചീഫ് അക്കൌണ്ടന്റ് ആയിരുന്നു. ഗ്ലാസ്ഗോയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.സഹോദരന് ജോയേല്‍ ഇയര്‍ ഫോര്‍ വിദ്യാര്‍ഥിയാണ്.
ദൈവാനുഗ്രഹവും കഠിനാധ്വാനവും തികഞ്ഞ ശുഭാപ്തി വിശ്വാസവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് പറയുന്ന ജെനിയുടെ ആഗ്രഹം മെഡിസിന് ചേരാനാണ്.മെറിറ്റില്‍ തന്നെ ഏത് സ്ക്കോട്ടിഷ് യൂണിവേഴ്സിറ്റിയില്‍ നിന്നും ജെനിക്ക് ഓഫര്‍ ലഭിക്കും. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലോ അല്ലെങ്കില്‍ പ്രിന്‍സ് വില്യം- കെയ്റ്റ് എന്നിവര്‍ പഠിച്ച സെന്റ് ആന്‍ഡ്രൂ യൂണിവേഴ്സിറ്റിയിലോ ചേര്‍ന്ന് മെഡിസിന് പഠിക്കാനാണ് ജെനിയ്ക്ക് താത്പര്യം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല