സ്വന്തം ലേഖകന്‍: ബുര്‍ക്കിനാ ഫാസോയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് സ്വര്‍ണഖനി തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ നിന്ന് ഒരു ഇന്ത്യക്കാരനും, പ്രദേശവാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനെയുമാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
മാലിയുടെയും നൈജറിന്റെയും അതിര്‍ത്തി പ്രദേശമായ ഡ്ജിബോ നഗരത്തിലെ ഇനാറ്റ സ്വര്‍ണ ഖനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു തൊഴിലാളിയാണ് ഇവരെ തട്ടിക്കൊണ്ടുപോയതായി പോലീസിനെ അറിയിച്ചത്. ഇവരെ മാലിയിലേക്ക് കടത്തിക്കൊണ്ടുപോയതായും സംശയമുണ്ട്.
പ്രാദേശിക ജിഹാദി ഗ്രൂപ്പുകളാണ് സംഭവത്തിന് പുറകിലെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നത് ബുര്‍ക്കിനാ ഫാസോയില്‍ ആദ്യമല്ല. അല്‍ഖ്വായിദ യുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ബുര്‍ക്കിനാ ഫാസോയില്‍ സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല