സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് യമീന്റെ പതനം പൂര്‍ണം; ചരിത്ര നേട്ടവുമായി പ്രതിപക്ഷം. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ല ഗയൂം യമീനെതിരെ 58.3% വോട്ടുകള്‍ നേടിയാണു വിജയത്തിലെത്തിയത്.
മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) പ്രതിനിധിയാണ് സോലിഹ്. ചൈനയുടെ പിന്തുണയോടെ വിരുദ്ധ നിലപാടു സ്വീകരിച്ചുവന്ന യമീന്റെ പതനം ഇന്ത്യക്കും ആശ്വാസം പകര്‍ന്നു. ഞായറാഴ്ച നടന്ന തിര!ഞ്ഞെടുപ്പില്‍ യമീന് വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ഭരണകൂടം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, പോളിങ് ബൂത്തിലെത്തിയ ദ്വീപ്ജനത ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു. സോലിഹിന് 1,34,616 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യമീന് 96,123 വോട്ടുകളേ നേടാനായുള്ളൂ. 89% മാണ് ആകെ പോളിംഗ്.
3.5 ലക്ഷം ജനങ്ങളുള്ള മാലദ്വീപില്‍ 2.6 ലക്ഷം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ള മാലദ്വീപ് പൗരന്മ!ാര്‍ക്കും വോട്ടു ചെയ്യാന്‍ അവസരമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നു യുഎസും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പും നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല