ദക്ഷിണ കൊറിയ, ബ്രസീല്‍, ബോട്സ്വാന എന്നിവിടങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമം തുടങ്ങി. വിദേശപ്രവര്ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ബ്രസീലിലെ സാവോപോളോയില്‍ പ്രതിനിധി ഓഫീസും ദക്ഷിണ കൊറിയയില്‍ പൂര്‍ണ ശാഖയും ബോട്സ്വാനയില് അനുബന്ധ സംരംഭവും തുടങ്ങാനാണ് പദ്ധതി. ഇതിനായി അതതുരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ അനുമതിക്കായി ശ്രമിക്കുകയാണ്.
അമേരിക്ക, ബ്രിട്ടന്. സിംഗപ്പൂര്‍, കാനഡ, മൊറീഷ്യസ് തുടങ്ങി 32 രാജ്യങ്ങളിലായി എസ്.ബി.ഐ.ക്ക് 151 ഓഫീസുകളുണ്ട്. ബാങ്കിന്റെ മൊത്തം ബിസിനസ്സിന്റെ 16 ശതമാനം വിദേശപ്രവര്ത്തനങ്ങളില് നിന്നാണ് ലഭിക്കുന്നത്. റീട്ടെയില്‍ പ്രവര്‍ത്തനത്തിനു പുറമെ വിദേശ ഇടപാടുകാരുടെ അന്താരാഷ്ട്ര ആവശ്യങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള ബിസിനസ്സും നിര്‍വഹിക്കുന്നതില്‍ ഈ ഓഫീസുകള്‍ മുന്‍പന്തിയിലാണ്.
നേപ്പാള്‍ എസ്.ബി.ഐ. ബാങ്കില്‍ എസ്.ബി.ഐ.യുടെ ഓഹരി പങ്കാളിത്തം കഴിഞ്ഞവര്‍ഷം 50 ശതമാനത്തില്‍നിന്ന് 55 ശതമാനമായി ഉയര്‍ത്തുകയുണ്ടായി. എസ്.ബി.ഐ.യുടെ ആറാമത്തെ വിദേശ ബാങ്കിങ് അനുബന്ധ സ്ഥാപനമാണ് നേപ്പാള്‍ എസ്.ബി.ഐ. ബാങ്ക്.
ദക്ഷിണ പൂര്‍വ്വേഷ്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡൊനീഷ്യയില്‍ എസ്.ബി.ഐ. മറ്റൊരു ഏറ്റെടുക്കലിന് ശ്രമിച്ചുവരികയാണ്. ഇതിനായി 450 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇന്‍ഡൊനീഷ്യയില്‍ നിലവിലുള്ള ബാങ്കിങ് അനുബന്ധ സ്ഥാപനമായ പി.ടി. ബാങ്ക് എസ്.ബി.ഐ. ഇന്‍ഡൊനീഷ്യയ്ക്ക് അനുബന്ധശാഖകളാണുള്ളത്.
വിദേശ ഓഫീസുകളുടെ എണ്ണം എസ്.ബി.ഐ. ക്രമാനുഗതമായി വര്‍ധിപ്പിച്ചുവരികയാണ്. 2009 മാര്‍ച്ചില്‍ 92 ഓഫീസുകളായിരുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ 142 ലേക്ക് ഉയര്‍ത്തുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല