1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2018

സ്വന്തം ലേഖകന്‍: ട്രംപ് ഭരണകൂടത്തിനു കീഴില്‍ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും രൂക്ഷം; ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ഉസ്ര സേയയാണ് പ്രതിഷേധ സൂചകമായി രാജിവച്ചത്. വെളുത്ത വര്‍ഗക്കാര്‍ക്കും അതില്‍ത്തന്നെ പുരുഷന്മാര്‍ക്കും മുന്‍ഗണന കൊടുക്കുന്ന നയത്തിനെതിരെയുള്ള പ്രതിഷേധമായാണു രാജി.

ആഫ്രിക്കന്‍, ഹിസ്പാനിക് വേരുകളുള്ളവരെ ബോധപൂര്‍വം ഇകഴ്ത്തുന്ന പ്രവണത ഡോണള്‍ഡ് ട്രംപ് ഭരണത്തിലെത്തിയതിനുശേഷം വര്‍ധിച്ചതിന്റെ കണക്കുകള്‍ സേയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അര്‍ഹതയുണ്ടായിട്ടും തനിക്കും കറുത്ത വര്‍ഗക്കാരായ ഉദ്യോഗസ്ഥര്‍ക്കും അംബാസഡര്‍ പദവി ഉള്‍പ്പെടെ സുപ്രധാന തസ്തികകള്‍ നിഷേധിച്ചതായും അവര്‍ പറ!ഞ്ഞു.

27 വര്‍ഷം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍ സേവനമനുഷ്ഠിച്ച ശേഷമാണു രാജി. ഇതേസമയം, സേയയുടെ വാദങ്ങള്‍ തെറ്റാണെന്നും വംശീയ വൈവിധ്യം ഉറപ്പു വരുത്തുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.