Alex Varghese (മാഞ്ചസ്റ്റര്‍): യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 6 ശനിയാഴ്ച കൊണ്ടാടും.കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തിരുനാളാഘോഷങ്ങള്‍ ഏറ്റവും ലളിതമായും ചിലവ് ചുരുക്കിയുമാണ് നടത്തുന്നത്. മാതാവിന്റെ വിമല ഹൃദയത്തില്‍ പ്രത്യേകം പ്രതിഷ്ടിച്ചിരിക്കുന്ന മാഞ്ചസ്റ്റര്‍ ക്നാനായ ചാപ്ലിയന്സി രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരുനാളാഘോഷമാണ് ഒക്ടോബര്‍ ആറിന് നടക്കുന്നത്. ഇത്തവണത്തെ തിരുനാളാഘോഷങ്ങള്‍ ചിലവ് ചുരുക്കി ലഭിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനാണ് ഇടവക പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്.
രാവിലെ 10 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ പ്രസുദേന്തി വാഴ്ചയോടെ തിരുനാളിന് തുടക്കമാകും. തുടര്‍ന്ന് വിശ്വാസികള്‍ പ്രദക്ഷിണമായി വൈദികരെ സ്വീകരിച്ചാനയിച്ച് ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതോടെ തിരുനാള്‍ റാസക്ക് തുടക്കമാകും. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍. സജി മലയില്‍ പുത്തന്‍പുരയില്‍ എല്ലാവരേയും സ്വാഗതം ചെയ്യും. തുടര്‍ന്ന് റവ. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തിപൂര്‍വ്വമായ തിരുനാള്‍ പാട്ട് കുര്‍ബ്ബാനയില്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.നിക്ക് കേന്, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന് കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരാകും. ജോസ് പടപുരയ്ക്കലിന്റെയും, റോയ് മാത്യുവിന്റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിക്കും.
തിരുനാള്‍ കുര്‍ബാനക്ക് ശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ ദിവസം കൂടിയ ഇടവക പൊതുയോഗം തിരുനാളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുനാള്‍ കമ്മിറ്റി ജനറള്‍ കണ്‍വീനറായി റെജി മടത്തിലേട്ടിനെ തിരഞ്ഞെടുത്തു. ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടേയും നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. ജയ്മോന് തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റി കുര്‍ബ്ബാനയ്ക്ക് വേണ്ട ഒരുക്കങ്ങളും അള്‍ത്താര ശുശ്രൂഷികളുടെയും കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ച പ്രവര്‍ത്തനമാണ് തിരുനാളിന്റെ വിജയത്തിനായി നടന്നു വരുന്നത്. തിരുനാളാഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹവും പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരേയും ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം:
ST. ANTONYS CHURCH,
DUNKERY ROAD,
PORTWAY,
WYTHENSHAWE,
MANCHESTER,
M22 0WR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല