ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ നിങ്ങളുടെ വാഹനം കത്തിയാലുള്ള അവസ്ഥയെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിനോദയാത്ര കഴിഞ്ഞു വരികയായിരുന്ന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇങ്ങനെ കത്തിയെങ്കിലും അത്ഭുതകരമായ് അവരെല്ലാവരും രക്ഷപ്പെട്ടു! കാറിന്റെ ബോണറ്റില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു കാര്‍ നടുറോഡില്‍ തന്നെ നിര്‍ത്തി ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. പുക വന്നു തുടങ്ങി ഏതാണ്ട് ഒരു മിനുറ്റ് ആകുന്നതിനു മുന്‍പ് തന്നെ കാര്‍ ആളിക്കത്തിയത്രേ! വൂസ്റ്റര്‍ഷെയറിലെ എം42 ഹൈവെയിലാണു സംഭവം.
ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇതേ തുടര്‍ന്ന് ഏതാണ്ട് 9 മണിക്കൂറോളം ട്രാഫിക് നിയന്ത്രണം റോഡില്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. എന്നാല്‍ എന്തുകൊണ്ട്, എങ്ങനെ കാര്‍ കത്തിയെന്ന കാര്യം ഇതുവരെ വ്യകതമല്ല. ഇതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ഏതായാലും നടന്നുകൊണ്ടിരിക്കുകയാണ്.
സംഭവത്തിന് സാക്ഷിയായ അലന്‍ പ്രൌഡ്ഫൂട്ട് പറയുന്നത് ഇങ്ങനെ: ”ആദ്യമൊക്കെ പുക കണ്ടപ്പോള്‍ ഞാന്‍ കരുതിയത് രാവിലെയായത് കൊണ്ട് മഞ്ഞായിരിക്കുമെന്നാണ്, പക്ഷെ പിന്നീടാണ് ശ്രദ്ധിച്ചത് കാറിന്റെ ബോണറ്റില്‍ നിന്നാണ് പുക വരുന്നതെന്ന്. കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടുന്നതാണ് പിന്നീട് കണ്ടത്”. ഇദ്ദേഹം കാര്‍ കത്തിപ്പടരുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറികളോട് കൂടി കാര്‍ കത്തിപ്പടരുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഹോളിവൂഡ് ബ്ലോക്ക്ബ്ലാസ്റ്റര്‍ സിനിമകളിലെ ബോംബ് സ്ഫോടനങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംഭവമെന്നാണ് സാക്ഷികള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല