1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

സ്വന്തം ലേഖകന്‍: ഉയരം പത്തടി, ഭാരം 860 കിലോ; ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതെന്ന തര്‍ക്കത്തിന് അവസാനമായി. ഉരുക്കു കാലുകളും കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുമുള്ള, പറക്കാന്‍ കഴിയാത്ത വൊറോംബ് ടൈറ്റനാണ് പക്ഷിഭീമന്‍ എന്ന പട്ടം. ലോകത്തെ ഏറ്റവും വലിയ പക്ഷിയേതെന്നു പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കമാണ് ഇതോടെ അവസാനിച്ചത്.

സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകരാണ് മഡഗാസ്‌കറിലെ വനങ്ങളിലുണ്ടായിരുന്ന ഈ പക്ഷിഭീമനെക്കുറിച്ചുള്ള തീരുമാനം പുറത്തുവിട്ടത്. ഇവര്‍ ഇക്കാലമത്രയും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളില്‍നിന്നുള്ള ആനപ്പക്ഷി എല്ലുകള്‍ സൂക്ഷ്മമായി പഠിച്ചുവരികയായിരുന്നു.

മഡഗാസ്‌കറിലെ നാലിനം ആനപ്പക്ഷികളിലൊന്നാണ് വൊറോംബ് ടൈറ്റന്‍. കിഴക്കനാഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറില്‍ സ്വൈരമായി വിഹരിച്ച്, ഒടുവില്‍ 1000 വര്‍ഷം മുന്‍പു വംശനാശം വന്ന് ഈ ഭൂമിയില്‍നിന്നുതന്നെ അപ്രത്യക്ഷമായ ഇവ മാംസാഹാരികള്‍ ആയിരുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.