1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

 

ബാലസജീവ് കുമാര്‍: യു കെ മലയാളികളുടെ ഇടയില്‍ ആവേശത്തിന്റെയും, മത്സരത്തിന്റെയും നിറപൊലി ഉണര്‍ത്തി കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ന്നു പോരുന്ന യുക്മ കലാമേളകള്‍ കൂടുതല്‍ സുതാര്യതയോടെ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങളുമായി, ഉപയോഗിക്കാന്‍ എളുപ്പവും, കൃത്യതയുള്ളതുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇപ്രാവശ്യം യുക്മ ഉപയോഗിക്കുന്നത്. ആദ്യ റീജിയണല്‍നാഷണല്‍ കലാമേളകളില്‍ പേപ്പറും പേനയുമായി വാളണ്ടിയര്‍മാര്‍ മത്സരാര്‍ത്ഥികളുടെ പേരും, അസോസിയേഷനും, മത്സരിക്കുന്ന ഗ്രൂപ്പും, ഇനവും, മാര്‍ക്കും ഒക്കെ എഴുതി, കണക്കുകൂട്ടി ചേര്‍ത്തപ്പോള്‍, പിന്നീടുവന്ന കലാമേളകളില്‍ ഓരോ വ്യക്തികളായി സംഭാവന ചെയ്ത എക്‌സല്‍ ഫോര്‍മാറ്റില്‍ ചെയ്ത് തുടങ്ങി. സൗത്തെന്‍ഡ് മലയാളി അസോസിയേഷനിലെ ടെക്കികള്‍ ആരംഭിച്ച്, സുനില്‍ രാജന്‍, ബൈജു തോമസ്, അജയ് പെരുമ്പളത്ത് , സൂരജ് തോമസ്, തോമസ് മാറാട്ടുകുളം, ഓസ്റ്റിന്‍ അഗസ്റ്റിന്‍ എന്നിവരിലൂടെ മേന്മയേറിയ പതിപ്പുകള്‍ ഉപയോഗിച്ചു കലാമേളകള്‍ ഭംഗിയായി നടത്തി എങ്കിലും, സുതാര്യതയും, വ്യക്തതയും, ഉപയോഗിക്കാന്‍ എളുപ്പവും ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ നമ്മുടെ ആവശ്യമായിരുന്നു. അതിനുള്ള പരിഹാരവുമായാണ് ജെ എം പി സോഫ്റ്റ്‌വെയര്‍ യുക്മ കലാമേളകള്‍ക്കു വേണ്ടി മാത്രമായി നിര്‍മ്മിച്ച സോഫ്റ്റ്‌വെയര്‍ ഫോര്‍മാറ്റ് വരുന്ന കലാമേളകളില്‍ ഉപയോഗിക്കാന്‍ യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനമെടുക്കുന്നത്.

യുക്മ കലാമേളയുടെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന വെബ്‌സൈറ്റില്‍ മാത്രം ലഭ്യമാകുന്ന ഈ സോഫ്ട്!വെയറില്‍ യുക്മ അംഗ അസോസിയേഷനുകള്‍ക്കും, റീജിയണല്‍നാഷണല്‍ കലാമേള കോര്‍ഡിനേറ്റര്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. അസോസിയേഷനുകളുടെ ലോഗിന്‍ വഴി ഉത്തരവാദിത്തപ്പെട്ടവര്‍ അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്ഥിയുടെ പേരും, മത്സരിക്കുന്ന ഇനവും ഗ്രൂപ്പും ഈ വെബ്പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തുമ്പോള്‍ അവര്‍ മത്സരിക്കുന്ന സ്റ്റേജ്, സമയം, ചെസ്റ്റ് നമ്പര്‍ എന്നിവ കൃത്യമായി നല്‍കുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. യാതൊരുവിധ ലോഗിന്‍ ആനുകൂല്യവുമില്ലാത്ത സാധാരണക്കാരനും, മത്സരാര്‍ത്ഥിക്കും ഈ പ്രത്യേക വെബ്‌സൈറ്റില്‍ നിന്ന് അവര്‍ മത്സരിക്കുന്ന ഇനം മത്സരങ്ങള്‍ ഏതു സ്റ്റേജില്‍ ഏതു സമയം നടക്കും എന്നറിയാനും, അതിനനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താനും കഴിയും എന്ന മേന്മയും ഇതിനുണ്ട്. സ്റ്റേജ് മാനേജേഴ്‌സിന് അടുത്തു നടക്കാന്‍ പോകുന്ന മത്സരമോ, സമയ താമസമോ, പങ്കെടുക്കാത്ത മത്സരാര്‍ത്ഥിയുടെ ചെസ്‌ററ് നമ്പറോ വെബ്!സൈറ്റില്‍ അപ്പപ്പോള്‍ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നതുകൊണ്ട് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും സംശയലേശമെന്യേ അവരവര്‍ പങ്കെടുക്കേണ്ട മത്സരങ്ങളില്‍ യഥാസമയം പങ്കെടുക്കുന്നതിനും ഉള്ള അവസരം ലഭിക്കുന്നു.

മുന്‍കാലങ്ങളിലേതു പോലെ തന്നെ യുക്മയുടെ മാര്‍ക്ക് ഷീറ്റില്‍ ജഡ്ജസ് നിര്‍ണ്ണയിക്കുന്ന മാര്‍ക്കുകള്‍ മത്സരാര്‍ത്ഥിയുടെ പേരില്‍ രേഖപ്പെടുത്തിയാല്‍ അവര്‍ക്ക് ആകെ ലഭിച്ചിരിക്കുന്ന മാര്‍ക്ക്, കലാതിലകകലാപ്രതിഭ പട്ടം, നാഷണല്‍ കലാമേളയില്‍ മത്സരിക്കാനുള്ള അവസരം, സര്‍ട്ടിഫിക്കേറ്റ് എന്നിവ ലഭിക്കുന്നതിനുള്ള സൗകര്യവും ഈ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതയാണ്. അസ്സോസിയേഷനുകള്‍ക്കും, പൊതുജനങ്ങള്‍ക്കും, റീജിയണല്‍നാഷണല്‍ തലങ്ങളില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്കും പ്രത്യേക പരിമിതികള്‍ നല്‍കുന്ന ഈ വെബ് ആപ്പ്‌ളിക്കേഷനില്‍ പൂര്‍ണ്ണ വിശ്വാസ്യതയാണ് ഇത് പരീക്ഷിച്ച യുക്മ നാഷണല്‍ കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളത്.

യു കെ യില്‍ നേഴ്‌സിംഗ് ഏജന്‍സികള്‍ക്കും മറ്റും റോട്ട മാനേജ്‌മെന്റ് സോഫ്ട്!വെയര്‍ നിര്‍മ്മിച്ച് നല്‍കുന്ന ജെ പി എം (www.jmpsoftware.co.uk) സോഫ്ട്!വെയര്‍ ഉടമയായ രാമപുരം സ്വദേശിയായ ജോസ് പി എം ആണ് യുക്മക്ക് വേണ്ടി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചു നല്‍കിയത്. യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസും, യുക്മ കലാമേള കോര്‍ഡിനേറ്ററും, ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിന്‍ അഗസ്റ്റിനും ആവശ്യമായ വിവരങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി ഈ ഉദ്യമത്തിന് പിന്തുണയേകി. യുക്മ നാഷണല്‍ റീജിയണല്‍ കലാമേളകളെ നെഞ്ചോടേറ്റി, പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കൂടുതല്‍ കൃത്യതയോടെ നടത്താന്‍ ആഗ്രഹിച്ച യുക്മ സമൂഹത്തിന് ഈ പ്രാവശ്യത്തെ റീജിയണല്‍ നാഷണല്‍ കലാമേളകള്‍ സമര്‍പ്പിക്കുന്നതായി യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

www.uukmakalamela.co.uk എന്ന വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഈ വെബ് ആപ്പ്‌ളിക്കേഷന്‍ 29 ന് നടക്കുന്ന യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയണല്‍ കലാമേളയോടെ പൂര്‍ണ്ണമായും ഉപയോഗലഭ്യമാകുമെന്ന് യുക്മ കലാമേള കമ്മിറ്റി അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.