1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

സ്വന്തം ലേഖകന്‍: ‘ഇസ്രയേലും പലസ്തീനും രണ്ടു രാജ്യങ്ങളായി തുടരുന്നതാണ് നല്ലത്,’ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ച് ട്രംപ്. യുഎന്‍ സമ്മേളനത്തിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണു ട്രംപ് മനസ്സു തുറന്നത്. നേരത്തേ ഈ വിഷയത്തെക്കുറിച്ചു വ്യക്തതയില്ലാത്തതു പോലെയാണു ട്രംപ് സംസാരിച്ചിരുന്നത്.

എന്നാല്‍ ‘രണ്ടു രാജ്യങ്ങള്‍ എന്ന പ്രശ്‌നപരിഹാരമാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. അതാണ് ഉത്തമമെന്നും ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു വ്യത്യസ്ത അഭിപ്രായമാണുണ്ടായിരിക്കുക. ഇതാണു നല്ലതെന്നാണു ഞാന്‍ കരുതുന്നത്’ ട്രംപ് നെതന്യാഹുവിനോടു പറഞ്ഞു. പിന്നീടു മാധ്യമങ്ങളുടെ മുന്നിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു.

ഇസ്രയേലും പലസ്തീനും എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിച്ചു പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തണം എന്നതാണ് യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് മറ്റൊരു പരിഹാരവുമില്ലെന്ന് നേരത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസും പറഞ്ഞിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.