സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി അഭിലാഷ് ടോമിയുമായി സംസാരിച്ചു; ചികിത്സയിലുള്ള അഭിലാഷിനെ ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് നാവികസേന. ഗോള്‍ഡന്‍ ഗ്ലോബ് അന്തര്‍ദേശീയ പായ്‌വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് നാവികസേന അറിയിച്ചു.
നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് സത്പുര വെള്ളിയാഴ്ച ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തും. അവിടെ നിന്നും അഭിലാഷിനെ മുംബൈയില്‍ എത്തിക്കുമെന്നാണ് സൂചന. മുംബൈയിലായിരിക്കും തുടര്‍ന്നുള്ള ചികിത്സ. അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നാവിക സേന അറിയിച്ചിരുന്നു. നാവികസേന വൈസ് അഡ്മിറല്‍ അജിത്കുമാര്‍ അഭിലാഷുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു ആരോഗ്യ വിവരം പുറത്തുവിട്ടത്.
ഡല്‍ഹിയിലെ നാവികസേന ആശുപത്രി ഡോക്ടര്‍മാര്‍ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പായ്‌വഞ്ചി മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ നട്ടെല്ലിനായിരുന്നു അഭിലാഷിന് പരിക്കേറ്റത്. എക്‌സറേ എടുത്തതിന് ശേഷം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ അഭിലാഷ് ടോമിയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല