സ്വന്തം ലേഖകന്‍: ചെന്നൈയില്‍നിന്നുള്ള വിമാനം ഉപയോഗിച്ച് കൊളംബോ ആക്രമിക്കാന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്. 2009ല്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആക്രമണം നടത്താന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നുവെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. പൊതുസഭാ സമ്മേളനത്തില്‍ ശ്രീലങ്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വെളിപ്പെടുത്തിയത്.
എല്‍.ടി.ടി.ഇ.യുടെ പദ്ധതികളെക്കുറിച്ച് തന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കുമറിയില്ല. ചെന്നൈയില്‍നിന്നോ മറ്റേതെങ്കിലും വനപ്രദേശങ്ങളില്നിന്നോ വിമാനം പറത്തി കൊളംബോയെ തകര്‍ക്കാനായിരുന്നു പദ്ധതിയെന്ന് അന്ന് ആക്ടിങ് പ്രതിരോധമന്ത്രിയായിരുന്ന സിരിസേന പറഞ്ഞു. 2007ലും 2009ലും രണ്ടുതവണ തമിഴ് പുലികള്‍ കൊളംബോയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
പ്രസിഡന്റോ പ്രധാനമന്ത്രിയോ രാജ്യത്തുണ്ടായിരുന്നില്ല. പ്രതിരോധ സെക്രട്ടറിയോ സൈനിക കമാന്ഡറോ ഇല്ല. എല്‍.ടി.ടി.ഇ.യുടെ വ്യോമാക്രമണം ഭയന്ന് മുതിര്‍ന്നനേതാക്കളെല്ലാം അന്ന് വിദേശരാജ്യങ്ങളില്‍ അഭയംതേടിയിരുന്നു. രാജ്യതലസ്ഥാനമായ കൊളംബോയെ എല്‍.ടി.ടി.ഇ. ലക്ഷ്യമിടുമെന്ന് ഭയന്ന് പുറത്തെ നഗരങ്ങളിലാണ് അന്ന് താമസിച്ചിരുന്നതെന്നും സിരിസേന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല