സ്വന്തം ലേഖകന്‍: ആണവ വിതരണ സംഘത്തില്‍ അംഗത്വത്തിനായി ഇന്ത്യയ്ക്ക് ബ്രിട്ടന്റെ നിരുപാധിക പിന്തുണ; ഇന്ത്യ മാനദണ്ഡങ്ങളും ഇന്ത്യ പൂര്‍ത്തീകരിച്ചതായും ബ്രിട്ടന്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബ്രിട്ടന്റെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് അധികൃതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബ്രിട്ടന് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.
ഈ അടുത്ത കാലത്ത് നടന്ന ടു പ്ലസ് ടു ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് അംഗത്വം നേടിക്കൊടുക്കുന്നതില്‍ അമേരിക്ക പിന്തുണ അറിയിച്ചിരുന്നു. പ്രതിരോധ വസ്തുക്കളുടേയും ഉന്നത സാങ്കേതിക വിദ്യയുടേയും കയറ്റുമതിയ്ക്കുള്ള നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ് നല്‍കുകയും ടയര്‍ വണ്‍ ലൈസന്‍സ് എക്സെപ്ഷനിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുക്കുകയും ചെയ്ത് എന്‍എസ്ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ചൈനയുടെ എതിര്‍പ്പാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്. എന്നാല്‍ ബ്രിട്ടന്റെയും യുഎസിന്റെയും പിന്തുണ ഇന്ത്യയുടെ എന്‍എസ്ജി ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യ എന്‍എസ് ജിയില്‍ ഉണ്ടായിരിക്കണമെന്നാണ് ബ്രിട്ടന് നിലപാടെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ അംഗത്വം തടയുന്നതിന് ഉന്നയിക്കുന്ന കാരണങ്ങള്‍ ചൈനയ്ക്ക് മാത്രം മനസിലാകുന്നതാണെന്നും ബ്രിട്ടന് സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല