1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2018

Alex Varghese (ബ്രിസ്‌ബേന്‍): ഓസ്‌ട്രേലിയയിലെ നാലാമത് ഓഷ്യാനിയക് ക്‌നാനായ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ചിങ്ങവനം ആര്‍ച്ചു ബിഷപ്പ് മോര്‍ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്‌നാനായ സമുദായംഗവുമായ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ബ്രിസ്‌ബേന്‍ ആര്‍ച്ചു ബിഷപ് മാര്‍ മാര്‍ക്ക് കോള്‍റിഡ്ജ്, സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയ ആത്മീയ നേതാക്കള്‍ നാലാമത് ഓഷ്യാന ക്‌നാനായ കണ്‍വെന്‍ഷന്‍ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു. 

കൂടാതെ ഫാ. ടോമി പാട്ടുമാക്കില്‍, ഫാ. ജോസഫ് കാരുപ്ലാക്കില്‍, ഫാ. തോമസ് അരീച്ചറ, ഫാ. ബിജോ കുടിലില്‍, ഫാ. തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു. സ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്‌റ് സീ വേള്‍ഡ് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 5 ,6,7 തീയതികളിയായി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക് കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്ന ‘പൈതൃകം 2018 ‘ ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

ഒക്ടോബര്‍ അഞ്ചും ആറും തീയതികളിയായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും വിശുദ്ധ കുര്‍ബാനയിലും മേല്‍പ്പറഞ്ഞ ബിഷപ്പുമാര്‍ അടക്കമുള്ള ആത്മീയ നേതാക്കള്‍ നേതൃത്വം നല്‍കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യും.തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്‌നാനായ സമൂഹം വിശ്വാസവവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയര്‍ത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ പൈതൃകം 2018 കണ്‍വെഷനില്‍ ക്‌നാനായ സമൂഹത്തെ സ്‌നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പൈതൃകത്തിന്റെ വന്‍ വിജയത്തിനായി നിങ്ങളേവരുടെയും പ്രാര്‍ഥന സഹായം വിനീതമായി അഭ്യര്‍ഥിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.