സ്വന്തം ലേഖകന്‍: യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് യുഎസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ ട്രംപിന്റെ വിവാദ പ്രസ്താവന.
‘സല്മാന് രാജാവിനെ ഞാന്‍ സ്നേഹിക്കുന്നു. പക്ഷേ, രാജാവേ, അങ്ങയെ സംരക്ഷിക്കുന്നതും ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ചയിലേറെ രാജാവ് അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം നിങ്ങള്‍ തന്നെ മുടക്കണം,’ മിസ്സിസ്സിപ്പിയില്‍ യോഗത്തില്‍ പങ്കെടുക്കവെ ട്രംപ് പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പരാമര്‍ശത്തോടു സൗദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
എണ്ണവില 4 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ, എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോടും സൗദി അറേബ്യയോടും ഉല്പാദനം വര്‍ധിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരായ യുഎസ് ഉപരോധം നവംബറില്‍ പൂര്‍ണതോതിലാകുന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ ലഭ്യത വീണ്ടും കുറയുകയും വില ഉയരുകയും ചെയ്യുമെന്നാണു വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല