സ്വന്തം ലേഖകന്‍: ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക. അഫ്ഗാനിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് പാക് വിദേശകാര്യ മന്ത്രിയാണ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപേയോയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് സംഭവവുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
നിയന്ത്രണ രേഖയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഇത്തരമൊരു അവസരത്തില്‍ മേഖലയിലെ സ്ഥിതിഗതികള്‍ എങ്ങനെയാണ് മച്ചപ്പെടുത്താന്‍ കഴിയുകയെന്നും ആര്‍ക്കാണ് സഹായിക്കാന്‍ കഴിയുക എന്നതും നോക്കിക്കാണമെന്ന് ഖുറേഷി പറഞ്ഞു.
അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് മറ്റു രാജ്യങ്ങള്‍കൂടി തയ്യാറാകണമെന്ന് ഖുറേഷി ആവശ്യപ്പെട്ടു. അയല്‍ക്കാരായ ഇന്ത്യയും അഫ്ഗാനിസ്താനും പാകിസ്താന്‍ തീവ്രവാദികളെ സംരക്ഷിക്കുന്നതായി ആരോപിക്കുകയല്ലാതെ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും ഖുറേഷി പറഞ്ഞു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട പാകിസ്താന്റെ അഭ്യര്‍ഥന അമേരിക്ക നിരസിച്ചതായി പാക് നയതന്ത്രജ്ഞന്‍ ബുധനാഴ്ച ന്യൂയോര്‍ക്കില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല