വാഷിംഗ്ടണ്‍: ഇന്തോ-പാക്ക് ജോഡികളായ റോഹന്‍ ബൊപ്പണ്ണയും അസീം ഖുറേഷിയും ചേര്‍ന്ന ഡബ്ബിള്‍സ് സംഖ്യം ലെഗ് മാസണ് ക്ലാസിക് എ ടി പി ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായി.
നാലാം സീഡുകളായ ഇന്തോ-പാക് ജോഡികളെ സീഡ് ചെയ്യപ്പെടാത്ത ബഹ്മാസിന്റെ മാര്‍ക്ക് നോവല്‍സും ബല്‍ജിയത്തിന്റെ സേവിയര്‍ മല്ലീസയും ചേര്‍ന്ന സംഖ്യമാണ് 6-7(1), 7-6(6) എന്ന സ്കോറിന്് തോല്‍പ്പിച്ചത്. ഒരു മണിക്കൂര്‍ 47 മിനിറ്റ് നീണ്ട് നിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-ഖുറേഷി സംഖ്യം കീഴടങ്ങിയത്.
ബൊപ്പണ്ണയുടെ തോല്‍വിയോടെ ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു. നേരത്തെ മെന്‍സ് സിംഗിള്‍സിന്റെ റണ്ടാം റൗണ്ടില്‍ സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാദിസിനോട് തോറ്റ് ഇന്ത്യയുടെ സോംദേവ് വര്‍മ്മനും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല