1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

സ്വന്തം ലേഖകന്‍: യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. യുഎസ് ഊര്‍ജ മന്ത്രാലയത്തില്‍ ആണവ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജയായ ആണവ വിദഗ്ധ റീറ്റ ബറന്‍വാളിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു.

സെനറ്റ് അനുമതി ലഭിച്ചാല്‍ ബറന്‍വാള്‍ ആണവ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവില്‍ അവര്‍ ഗേറ്റ്!വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ ഇന്‍ ന്യൂക്ലിയര്‍ (ഗെയ്ന്‍) ഡയറക്ടറാണ്. ഊര്‍ജവകുപ്പിനു കീഴിലുള്ള അണുശക്തി വിഭാഗത്തില്‍ ഗവേഷണ, വികസന, മാനേജ്‌മെന്റ് ചുമതലകളുള്ള അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് റിതയെ പരിഗണിക്കുന്നത്.

മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ ബിഎ പൂര്‍ത്തിയാക്കിയ റിത യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഗേറ്റ്‌വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ ഇന്‍ ന്യൂക്ലിയര്‍ സംരംഭത്തിന്റെ ഡയറക്ടറായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. യുഎസ് നാവിക റിയാക്ടറുകള്‍ക്കുള്ള ആണവ ഇന്ധനം സംബന്ധിച്ച ഗവേഷണത്തിലും വികസനത്തിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.