സ്വന്തം ലേഖകന്‍: പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക. രണ്ടുദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുടിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന് കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച ഇന്ത്യറഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കും. റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചേക്കുമെന്നാണു സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പുടിന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം, റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇക്കാരണത്താല്‍ മിസൈല്‍ കരാറിനെ ലോകരാജ്യങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല