1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

ലണ്ടന്‍: ഇംഗണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ സ്‌കോര്‍ ഇതാദ്യമായി 300 കടന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ നോര്‍താംപ്ടണ്‍ഷെയറിനെതിരെയാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നത്.

ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 327 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കായി ഓപ്പണിങ്ങ് ബാറ്റ്‌സ് മാന്‍ അഭിനവ് മുകുന്ദ് സെഞ്ചുറി നേടി. വി.വി.എസ്. ലക്ഷമണന്‍(49), റെയ്‌ന(), അമിത് മിശ്ര(48 നോട്ട് ഔട്ട്) എന്നിവര്‍ മികച്ച പ്രകടനു കാഴ്ചവച്ചു. ധോണിയും, സഹീറുമുള്‍പ്പെടുന്ന ടീമിനെ നയിക്കുന്നത് ഗംഭീറാണ്. ഇന്ത്യന്‍ നിരയില്‍ സച്ചിനും, ദ്രാവിഡും കളിക്കുന്നില്ല.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. ആദ്യരണ്ട് ടെസ്റ്റിലും ഇംഗണ്ടിനോട് തോറ്റ് തുന്നം പാടിയ ഇന്ത്യന്‍ നിരയിലേക്ക് രക്ഷകന്റെ ദൗത്യവുമായെത്തിയ സേവാഗാണ് ആദ്യം പുറത്തായത്. അരമണിക്കൂര്‍ ക്രീലില്‍ നിന്ന സേവാഗ് 8 റണ്‍സാണെടുത്തത്. ഇന്ത്യന്‍ സ്‌കോര്‍ 49ലെത്തിയപ്പോള്‍ ഗംഭീറും വീണു.

തകര്‍ച്ചയുടെ ലക്ഷണം കാണിച്ച ഇന്ത്യയെ പിന്നീടൊത്ത് ചേര്‍ന്ന ലക്ഷമണും അഭിനവും രക്ഷിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍ 181 ലെത്തിയപ്പോള്‍ ലക്ഷമണന്‍ പിറത്തായി. പിന്നീട് തുടര്ച്ചയായ ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണ് കൊണ്ടേയിരുന്നു. കളിയവസാനിക്കുമ്പോള്‍ മിശ്രക്ക് 15 റണ്‍സെടുത്ത ശ്രീശാന്താണ് കൂട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.