1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: സ്വീഡനില്‍ എട്ടു വയസുകാരി 1500 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി; ഇവള്‍ സ്വീഡന്റെ രാജ്ഞിയെന്ന് ജനങ്ങള്‍. സാഗ വനേസെക് എന്ന പെണ്‍കുട്ടിയാണ് വിഡോസ്റ്റേണ്‍ തടാകത്തില്‍ നീന്താനെത്തിയപ്പോള്‍ വാള്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കയറിച്ചവിട്ടിയ വാള്‍, മരക്കമ്പാണെന്നാണ് കുട്ടി ആദ്യം വിചാരിച്ചത്.

വീട്ടില്‍ കൊണ്ടുവന്ന വാള്‍ പിതാവ് ആന്‍ഡി മറ്റൊരു സുഹൃത്തിനെ കാണിച്ചപ്പോഴാണ് സാധാരണ വസ്തുവല്ലെന്നു മനസിലായത്. പുരാവസ്തു വിദഗ്ധരുടെ പരിശോധയനില്‍ ഈ വാളിന് വളരെ ചരിത്രപ്രധാന്യം ഉണ്ടെന്നു വ്യക്തമായി.

വൈക്കിംഗ് കാലഘട്ടത്തിനും മുന്പ് എഡി 56 നൂറ്റാണ്ടിലേതാകാം വാളെന്നാണ് നിഗമനം. പുരാവസ്തുഗവേഷകര്‍ തടാകക്കരയില്‍ നടത്തിയ പരിശോധനയില്‍ ഇതേ കാലഘട്ടത്തിലെ തന്നെ ഒരു ബ്രൂച്ചും കണ്ടെത്തി. മേഖലയില്‍ കൂടുതല്‍ ഗവേഷണം നടത്താനാണ് അധികൃതരുടെ നീക്കം.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.