കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗര്‍ഭാശയഗള അര്‍ബുദബാധയെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാന്‍സര്‍ ബാധിച്ച സോണിയ കഴിഞ്ഞ എട്ട് മാസമായി ചികിത്സയിലായിരുന്നു എന്നും ടെലഗ്രാഫ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവന് – കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ദത്താത്രേയ നോറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സോണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ ഒരു മണിക്കൂര്‍ നീണ്ടു. സോണിയയ്ക്ക് ഒരു മാസമെങ്കിലും ചികിത്സ തുടരേണ്ടി വരും. എന്നാല്‍, ഇതേ ആശുപത്രിയില്‍ തന്നെ വിശ്രമവും ചികിത്സയും തുടരുമോ എന്ന് വ്യക്തമല്ല.
അതേസമയം, സോണിയയെ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി എന്നും സുഖം പ്രാപിച്ചു വരികയാണെന്നും മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞത്. സോണിയയുടെ അസുഖം എന്താണ്, ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നീ കാര്യങ്ങളെ കുറിച്ച് പാര്‍ട്ടി മൌനം തുടരുകയാണ്. വ്യക്തിപരമായ സ്വകാര്യത ലംഘിക്കാതിരിക്കാനാണ് കൂടുതല്‍ വിശദീകരണം നല്‍കാത്തത് എന്നാണ് പാര്‍ട്ടി നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല