വരാപ്പുഴ ഒളനാട് ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലേയ്ക്ക് 19കാരിയെ എത്തിച്ചത് തന്ത്രി കേസിലെ മുഖ്യപ്രതി ശോഭ ജോണാണെന്ന് അറസ്റ്റിലായ പെണ്‍കുട്ടി പോലീസില്‍ മൊഴിനല്‍കി.കഴിഞ്ഞ ദിവസം 68കാരനായ തിരുവനന്തപുരം സ്വദേശിയും മുന്‍ കേണലുമായ ജയരാജന്‍ നായര്‍, നെയ്യാറ്റിന്‍കര സ്വദേശി ബിനില്‍കുമാര്‍(38) എന്നിവര്‍ക്കൊപ്പമാണ് പെണ്‍കുട്ടിയെ അറസ്റ്റുചെയ്തത്. തുടര്‍ന്നു നടന്ന ചോദ്യംചെയ്യലിലാണ് ശോഭാ ജോണിനെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്.
പിതാവിന്റെ മരണത്തോടെ സ്വന്തം അമ്മയാണ് തന്നെ ശോഭ ജോണിന് കൈമാറിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന് പ്രതിഫലമായി അമ്മയ്ക്ക് ഒരു ലക്ഷം രൂപയാണത്രേ ശോഭ നല്‍കിയത്.തിരുവനന്തപുരം പാറശ്ശാലയില്‍ വച്ചാണ് പണം കൈമാറിയത്. തുടര്‍ന്ന് ശോഭ ജോണ്‍ തടങ്കലിലിട്ട് തന്നെ പലര്‍ക്കായി വിറ്റുവെന്നും ഇവരുടെ വലയില്‍ അകപ്പെട്ടതിന് ശേഷം സ്വദേശമായ മംഗലാപുരത്തേക്ക് പോയിട്ടില്ലെന്നും അമ്മയെ കണ്ടിട്ടില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ശോഭ ജോണിന് ഈ കേസുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പറവൂര്‍ സിഐ കെ.ജി. ബാബുകുമാര്‍ പറഞ്ഞു. പെണ്‍കുട്ടി പഠിച്ചുവെന്നു പറയുന്ന മംഗലാപുരം സ്‌കൂളിലേക്ക് പോലീസ് ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ മൂന്നുപേരെയും വെള്ളിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല