സ്വന്തം ലേഖകന്‍: ട്രംപിന്റെ മുന്‍ മാധ്യമ വിഭാഗം മേധാവിയും മോഡലുമായ ഹോപ് ഹിക്‌സ് ഇനി ഫോക്‌സ് നെറ്റ്‌വര്‍ക്കിന്റെ നാവാകും. വൈറ്റ് ഹൗസ് മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറും മോഡലുമായ ഹോപ് ഹിക്‌സ്(29) റുപര്‍ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യമായ ഫോക്‌സ് നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നു.
ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറായാണ് ഹിക്‌സിനെ നിയമിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന ചാനലാണ് ഫോക്‌സ് ന്യൂസ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഹിക്‌സ് വൈറ്റ് ഹൗസ് മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചത്. ട്രംപിന്റെ റഷ്യാബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെ ആയിരുന്നു രാജി.
വൈറ്റ് ഹൗസ് മുന്‍ സ്റ്റാഫ് സെക്രട്ടറി റോബ് പോര്‍ട്ടറുമായുള്ള ബന്ധത്തിന്റെ പേരിലും ഹിക്‌സ് ഇടക്കാലത്തു വിവാദത്തില്‍ അകപ്പെട്ടിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്തു ട്രംപിന്റെ പ്രചാരണവിഭാഗം വക്താവായിരുന്ന ഹിക്‌സ് വിവിധ പദവികളിലായി മൂന്നു വര്‍ഷത്തോളം ട്രംപിനൊപ്പം ജോലി ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല