ബ്രിസ്റ്റോള്‍: ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്റ്റ് ജൊവന്ന യേറ്റ്സിന്റെ കൊലപാതകത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കൊലയ്ക്കു പിന്നില്‍ ലൈംഗിക പീഡന സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ്.
ജൊവന്നയുടെ മൃതദേഹത്തില്‍നിന്നെടുത്ത ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചാണ് ഒന്നില്‍ കൂടുതല്‍ പേര് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന നിഗമനത്തില്‍ എത്തിയതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ഫില്‍ ജോണ്‍സ് പറഞ്ഞു. ഡി എന്‍ എ സാമ്പിളുകളില്‍ നിന്ന് കൊലപാതകയിലേക്ക് എത്താനാവുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തി.
കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറാവുന്നില്ല. ജൊവന്നയുടെ മൃതദേഹം കിടന്ന സ്ഥലത്തിനടുത്ത് കണ്ട 4×4 വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാന് കഴിയുന്നവര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
്തഅതുപോലെ കൊലപാതകിയെക്കുറിച്ച് ജൊവന്നയ്ക്ക് അറിയാമായിരുന്നു എന്നുതന്നെയാണ് തങ്ങളുടെ നിഗമനമെന്നും കൊല നടന്നത് ജൊവന്നയുടെ ഫ്ളാറ്റിലോ പരിസരത്തോ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ഫില്‍ ജോണ്‍സ് സൂചിപ്പിച്ചു.
ജൊവന്ന വധത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ് ഫില്‍ ജോണ്‍സ് ആവര്‍ത്തിച്ചു. കൊലപാതകി ഒരാളല്ലെന്ന് സംശയം വന്ന സാഹചര്യത്തില്‍ അതീവജാഗ്രതയോടെയേ രാത്രിയും മറ്റും സ്ത്രീകള്‍ പുറത്തുപോകാവൂ എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല