1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

Justin Abraham: ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ എട്ടാമത് സംഗമം 2019 മെയ് മാസം 4 ാം തീയതി ശനിയാഴിച്ച 9.30 നു ബെര്‍മിങ്ങ്ഹാമില്‍ വെച്ച് നടത്തപെടുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിദ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായ് വിവിദ ഇനം കലാ മത്സരങ്ങളും നടത്തപെടുന്നു. ഈ അവസരം നമ്മുടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വേദികൂടിയാണ് .

ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യയവും പങ്കുവയ്ക്കുന്നതിനും ഇടുക്കികാരാല്‍ എന്നതില്‍ അഭിമാനിക്കാനും നമ്മുടെ ജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും, കുടുംബവുമായി സൗഹൃതം പങ്കിടുവാനും ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും ഉള്ള നല്ല അവസരം കൂടിയാണ് നമ്മുടെ സംഗമം .നമ്മുടെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ജെന്മ നാടിനോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന വെക്തിളെയും, കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം.

നമ്മുടെ ജില്ലക്കാരായ വെക്തികളും ഇവിടെ വിദ്യാഭാസം , കല ,സാമൂഹികം ,ചാരിറ്റി തുടങ്ങിയ മേഹലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് അവരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആഗീകരിക്കുന്നതിനുമുള്ള അവസരം കൂടിയാണ് വര്‍ഷത്തില്‍ ഒരിക്കലുള്ള നമ്മുടെ സംഗമം.

നമ്മുടെ ഈ എട്ടാമത് സംഗമം വിവിധ കലാപരിപാടികളാലും വിഭവസമൃതമായ ഭഷണതാലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷത്തിന്റെ ഒരു ദിനമാക്കുവാന്‍ ഇടുക്കിജില്ലക്കാരായ മുഴുവന്‍ വെക്തികളെയും കുടുബത്തെയും ബെര്‍മിങ്ങ്ഹാമിലേക്ക് ഏറ്റവും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. 

ഇടുക്കിജില്ലാ സംഗമത്തിനുവേണ്ടി കണ്‍വീനര്‍ ബാബുതോമസ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.