സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി.
അനധികൃതമായി രാജ്യത്തു തുടരുന്നവര്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. കാലാവധിക്കു ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പെടെ കടുത്ത ശിക്ഷയുണ്ടാകും.
നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നവരെ മാത്രമേ എക്സിറ്റ് പാസ് നല്കി തിരിച്ചയയ്ക്കുന്നുള്ളൂ.
തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കുന്നുണ്ട്. ഇവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് വരാന്‍ തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല