1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

ലിവര്‍പൂളില്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവക ദിനാഘോഷവും ആഗസ്റ്റ് മാസം 12, 13 (വെള്ളി, ശനി) തീയ്യതികളില്‍ സ്റ്റോണിക്രോഫ്റ്റ് മെത്തടിസ്റ്റ് ചര്‍ച്ചില്‍ വെച്ച് ഇടവക വികാരി റെവ. ഫാ. രാജു ചെറുവിള്ളല്‍ കശ്ശീശയുടെ നേതൃത്വത്തില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഭക്തജന സംഘടനകളായ വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ എന്നിവയുടെ വാര്‍ഷികവും ആഘോഷിക്കുന്നു. ഈ പെരുന്നാളിന്റെ വിജയത്തിനായി എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 
പെരുന്നാള്‍ ആഘോഷിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന പള്ളിയുടെ അഡ്രസ്സും വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു.
Stoney Croft Methodist
Liverpool, L 13 3 BN

പെരുന്നാളിന്റെ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,
സാബു മാത്യു (സെക്രട്ടറി) 01516770665
ബിനു വര്‍ക്കി (ട്രെഷറര്‍) 07846443318

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.