സ്വന്തം ലേഖകന്‍: മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും. മേബോട്ട് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് സോഷ്യല്‍ മീഡിയയിട്ട പുതിയ പേര്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം എത്തിയ പെപ്പര്‍ എന്ന സംസാരിക്കുന്ന റോബട്ടാണ് ഈ പേരിനു കാരണക്കാരി.
അടുത്തിടെ തെരേസാ മേ ചില വേദികളില്‍ നൃത്തം ചെയ്യാനുള്ള ശ്രമം നടത്തിയതും അവരുടെ സംസാരരീതികളുമെല്ലാം സോഷ്യല്‍ മീഡിയ റോബട്ടുമായി താരതമ്യം ചെയ്യുകയായിരുന്നു. മേയുടെ ചുവടുവയ്പ്പുകള്‍ റോബട്ട് നൃത്തം ചെയ്യുന്നതിനു തുല്യമാണെന്ന് ചിലര്‍ പരിഹസിച്ചു. അവരുടെ ചട്ടപ്പടിയുള്ള സംസാരരീതിയും റോബട്ടിന്റേതു പോലെയാണെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടി.
തെരേസാ മേ പലവിധ വിഷയങ്ങളില്‍ മുന്പും സോഷ്യല്‍ മീഡിയയുടെ ഇരയായിട്ടുണ്ട്. പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ കമ്മിറ്റി, നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ടു നടത്തിയ ഹിയറിംഗിലാണ് പെപ്പര്‍ പങ്കെടുത്തത്. നിര്‍മിതബുദ്ധിക്ക് ആധിപത്യം ലഭിച്ചാലും മനുഷ്യരുടെ പ്രധാന്യത്തിനു കുറവു വരില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പെപ്പര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല