സ്വന്തം ലേഖകന്‍: യുഎസില്‍ ജാക്പോട്ടുകളുടെ ജാക്പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച. ജാക്പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാര്‍ഡിലേക്ക് ചുവടുവെക്കുകയാണ് മെഗാ മില്യണ്‍സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക.
ജോര്‍ജിയയിലാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പില്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കില്‍ അടുത്ത ആഴ്ച വീണ്ടും നറുക്കെടുപ്പ് നടത്തും. അപ്പോഴേയ്ക്കും സമ്മാനത്തുക 1.6 ബില്യണ്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാഗ്യശാലിയെ കണ്ടെത്തുന്നതുവരെ ആഴ്ചതോറും നറുക്കെടുപ്പ് നടന്നുകൊണ്ടേയിരിക്കും. തുകയും അതനുസരിച്ച് വര്‍ധിച്ചുകൊണ്ടിരിക്കും.
2016 ജനുവരി 13നു നറുക്കെടുത്ത പവര്‍ബോള്‍ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ തുക എന്ന റിക്കാര്‍ഡ്. 150 കോടി ഡോളറായിരുന്നു അതിന്റെ സ മ്മാനത്തുക. എന്തായാലും ആരാണ് ആ ഭാഗ്യശാലിയെന്ന ആകാംക്ഷയിലാണ് ഭാഗ്യാന്വേഷികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല