1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2018

Philip Joseph: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റ്‌നാം റേസ് കോഴ്‌സ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28 ന് നടക്കും.സഭയിലെ ഓരോ കുടുംബവും ദൈവ വചനം ശ്രവിച്ച് വിശുദ്ധിയിലേക്കും ദൈവ കൃപയിലേക്കു നയിക്കുന്നതായി നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ബഹുമാനപ്പെട്ട സേവ്യര്‍ഖാന്‍ വട്ടായിലച്ചനാണ്. അഭിഷേകത്തിന്റെ അഗ്‌നി ജ്വാലകള്‍ ഈ റീജിയണിലെ ഓരോ കുടുംബത്തിലും ആഞ്ഞുവീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന ഈ പുണ്യ ദിവസത്തിലേക്ക് വളരെയധികം ഒരുക്കത്തോടെയാണ് എല്ലാവരും കാത്തിരുന്നത്.

അഭിവന്ദ്യമാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സുവിശേഷകന്റെ വേല അത്യന്തം തീക്ഷണതയോടെ തന്റെ രൂപതയില്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ രണ്ടാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍. പിതാവിന്റെ സാന്നിധ്യവും അതുപോലെ തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍മാനും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ സോജി ഓലിക്കലച്ചന്റെയും മറ്റ് വൈദീകരുടേയും സാന്നിധ്യം ഈ കണ്‍വെന്‍ഷനിലുണ്ടായിരിക്കും.

ഒക്ടോബര്‍ 28 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് ജപമാല വചന പ്രഘോഷണം. വിശുദ്ധ കുര്‍ബാന ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകളോടെ വൈകീട്ട് 5 മണിയ്ക്ക് അവസാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ക്കായി അനുരഞ്ജന ശുശ്രൂഷയ്ക്കും സ്പിരിച്ച്വല്‍ ഷെയറിങ്ങിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ദൈവം ഓരോരുത്തരുടേയും ഉള്ളില്‍ വിതച്ചിരിക്കുന്ന ദൈവ വചനമാകുന്ന വിത്ത് പ്രാര്‍ത്ഥിച്ച് വളര്‍ത്തി നൂറു മേനി വിളവാക്കാനുള്ള ഒരവസരമായി ഈ കണ്‍വെന്‍ഷനെ കണ്ട് റീജിയണിലെ ഓരോ കുടുംബവും അനുഗ്രഹം പ്രാപിക്കുവാന്‍ റീജിയണല്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cts യും മറ്റ് വൈദീകരും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത് 07703063836

റോയി സെബാസ്റ്റിയന്‍ 07862701046 എന്നിവരെ ബന്ധപ്പെടുക

അഡ്രസ് ; CHELTNAM RACECOURSE

EVESHAM ROAD

PRESTBURY

GL50 4SH

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.