സ്വന്തം ലേഖകന്‍: അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി. 36 മൃത ശരീരങ്ങള്‍ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറില്‍നിന്നുമാണ് കണ്ടെത്തിയത്. ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തിലാണ് 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മോശപ്പെട്ട രീതിയില്‍ സംസ്‌കരിച്ച 11 ശിശുക്കളുടെ മൃതശരീരങ്ങള്‍ ഡിട്രോയിറ്റിലെ തന്നെ മറ്റൊരിടത്ത് കണ്ടെത്തി ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ സംഭവം. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയാണെന്നും ഡിട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് ക്രെയ്ഗ് അറിയിച്ചു.
36 മൃത ശരീരങ്ങള്‍ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറില്‍നിന്നുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മിഷിഗണ്‍ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്‌മെന്റ് ശവസംസ്‌കാര കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. അതേസമയം ശവസംസ്‌കാര കേന്ദ്ര അധികാരികള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല