സ്വന്തം ലേഖകന്‍: ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാനഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറില്‍ നിന്ന് അരമണിക്കൂറായി കുറയും.
2000 കോടി യുഎസ് ഡോളര്‍ (1.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ചെലവിട്ടു നിര്‍മിച്ച പാലം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്ഘാടനം ചെയ്തു. മക്കാവു– ഹോങ്കോങ്ങിലെ ലാന്റോ ദ്വീപ് – പ്രധാന ചൈനയിലെ ഗുവാങ്സോങ് പ്രവിശ്യയിലുള്ള ഷുഹായ് നഗരം എന്നിവയെയാണ് പാലം ബന്ധിപ്പിക്കുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാലം 3 ലക്ഷം ടണ്‍ ഭാരമുള്ള ചരക്കുകപ്പല്‍ ഇടിച്ചാലും കുലുങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറുവരിപ്പാതയില്‍ 3 തൂക്കുപാലങ്ങള്‍, 3 കൃത്രിമ ദ്വീപുകള്‍, ഒരു തുരങ്കം എന്നിവയടങ്ങുന്നതാണ് എന്‍ജിനീയറിങ് വിസ്മയമെന്നു വിളിക്കാവുന്ന ഈ പാലം. 60 ഐഫല്‍ ഗോപുരം കടല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് 4 ലക്ഷം ടണ്‍ ഉരുക്ക് വേണ്ടിവന്നു. 60 ഐഫല്‍ ഗോപുരങ്ങള്‍ പണിയാന്‍ ഇതു മതിയാകും. 120 വര്‍ഷം നിലനില്ക്കും വിധമാണ് രൂപകല്പന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല