സ്വന്തം ലേഖകൻ: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം മോഡിഫൈഡ് ആകാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ബോളിവുഡ് താരം ജോൺ എബ്രഹാം നൽകിയ മറുപടി വൈറലാവുന്നു.
മോഡിഫൈഡ് ആവാത്തതാണ് കേരളത്തിന്റെ സൗന്ദര്യം. വെറും പത്ത് മീറ്റർ അകലത്തിൽ അമ്പലവും മുസ്ലീംപള്ളിയും ക്രിസ്ത്യൻ പള്ളിയും കാണാൻ കഴിയും. അവയെല്ലാം സമാധാനത്തോടെ ,പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കുന്നു. ലോകം മുഴുവൻ ധ്രുവീകരിക്കപ്പെട്ടാലും കേരളം സഹവർത്തിത്വത്തിനും മതനിരപേക്ഷതയ്ക്കും ഉദാഹരണമായി നിലനിൽക്കും. കമ്യൂണിസ്റ്റ് ഭാവം കേരളത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ തന്നെയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റ് നേതാവ് ഫിദൽ കാസ്ട്രോ മരിച്ച സമയത്ത് കേരളത്തിൽ ദുഖാചരണം ഉണ്ടായിട്ടുണ്ടെന്നും താൻ അതിന് സാക്ഷിയാണെന്നും താരം പറഞ്ഞു. ഒരു സമത്വ സുന്ദര ലോകത്തിലാണ് നമ്മളെല്ലാം വിശ്വസിക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളമെന്നും ജോൺ വ്യക്തമാക്കി.
പാതി മലയാളിയാണ് ജോൺ എബ്രഹാം. മലയാളിയായ മാധ്യമപ്രവർത്തകൻ മുരളി കെ മേനോന്റെ നോവൽ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്റെ പ്രകാശനത്തിനിടെയായിരുന്നു ജോണിന്റെ ഈ അഭിപ്രായ പ്രകടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല