Soji T Mathew (ലണ്ടന്‍): അന്നു ഞാന്‍ നിന്നെ എന്റെ മുദ്ര മോതിരം പോലെയാക്കും ,എന്തെന്നാല്‍ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു (ഹഗ്ഗായി 2;23) മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും മലങ്കര സഭയിലെ പ്രശസ്ത വാഗ്മിയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഭദ്രാസന ഉപാധ്യക്ഷനുമായ റവ ഫാ ഡോ നൈനാന്‍ വി ജോര്‍ജിന് ഇത് തന്റെ പൗരോഹിത്യ രജത ജൂബിലി വര്‍ഷമാണ്.
പന്തളം പാറമണ്‍ ബഥേല്‍ വീട്ടില്‍ പി എം ജോര്‍ജിന്റെയും ചിന്നമ്മ ജോര്‍ജിന്റെയും മകനായ് ജനിച്ച നൈനാന്‍ അഹ്വാന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി. ബറോഡ എം എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിജിയും ബിഎഡും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎഡും കോട്ടയം തിയോളജിക്കല്‍ സെമിനാരി, സെറാമ്പൂര്‍ എന്നിവിടങ്ങളില്‍ ബിരുദ ബിരുദാനന്തരവും ചിക്കാഗോ ലൂഖറന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ അച്ചന്‍ അടൂര്‍ തബോവന്‍ പബ്ലിക് സ്‌കൂള്‍, പന്തളം എമിനന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പളായും സേവനം അനുഷ്ഠിച്ച അച്ചന്‍ കുളനട സെന്റ് മേരിസ്, വെണ്‍മണി സെന്റ് മേരീസ്, ബുധനൂര്‍ സെന്റ് ഏലിയാസ്, ചെങ്ങന്നൂര്‍ സെന്റ് ഇഗ്‌നാത്തിയോസ്, മാന്തളിര്‍ സെന്റ് തോമസ്, ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് എന്നിവിടങ്ങളില്‍ വികാരിയായും മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ പ്രസനായോഗം വൈസ് പ്രസിഡന്റ് പന്തളം ക്രിസ്ത്യന്‍ ഹെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍, പന്തളം മാമന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി, പന്തളം വൈഎംസിഎ രക്ഷാധികാരി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നൈനാന്‍ അച്ചന്‍ യുകെ യൂറോപ്പിലെ ഇന്റര്‍ ചര്‍ച്ച് റിലേഷന്റെ വൈസ് പ്രസിഡന്റായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.
പൗരോഹിത്യം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലയളവില്‍ നൈനാന്‍ വി ജോര്‍ജ് അച്ചനെ പോലെ ഉളള വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹത്തിലും സഭയിലും പ്രകാശിച്ച് നില്‍ക്കുന്നുവെന്നത് വെറും പ്രശംസാ വാക്കുകളല്ല എന്നും ഇത് യാഥാര്‍ത്ഥ്യമായ ഒന്നാണെന്നും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപനും നൈനാന്‍ അച്ചന്റെ മാതൃ ഭദ്രാസനമായ ചെങ്ങന്നൂര്‍ സഹായ മെത്രോപ്പൊലീത്തയുമായഅഭിവന്ദ്യ ഡോ മാത്യുസ് മാര്‍ തീമോത്തിയോസ് തിരുമനസ് കൊണ്ട് പറഞ്ഞു.
ഭദ്രാസന സ്ഥാനമായ സ്വിന്‍ഡന്‍ മലങ്കര ഹൗസില്‍ വച്ച് ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അച്ചനെ ആദരിച്ചുകൊണ്ട് സ്‌നേഹോപഹാരം നല്‍കികൊണ്ടും അനുഗ്രഹ പ്രഭാഷണം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ച സഭാ മാനേജിംഗ് കമ്മറ്റി അംഗം രാജന്‍ ഫിലിപ്പ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ ഫാ മാത്യൂസ് കുര്യാക്കോസ്, ഫവ ഫാ എല്‍ദോ വര്‍ഗീസ്, സോജി ടി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അധ്യാപികയായ മെറീന നൈനാന്‍ ഭാര്യയും ലണ്ടനില്‍ എഞ്ചിനീയറിങ് ബിരുദാനന്തര വിദ്യാര്‍ത്ഥിയായ ഫേബ ചിന്ത നൈനാന്‍, ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ എംകോം വിദ്യാര്‍ത്ഥിയായ ഗ്രിഗറി ജോര്‍ജ് നൈനാന്‍ എന്നിവര്‍ മക്കളുമാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല