അഫ്ഗാനിസ്താനില്‍ 31 അമേരിക്കന്‍ സൈനികര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ അപകടത്തില്‍ ഏഴ് അഫ്ഗാന്‍ ഭടന്മാരും മരിച്ചിട്ടുണ്ട്. 2001ല്‍ അധിനിവേശം തുടങ്ങിയതിനുശേഷം അമേരിക്കയ്ക്ക് ഇത്രയും സൈനികര്‍ ഒരു ദിവസം നഷ്ടപ്പെടുന്നത് ആദ്യമായാണ്.
വര്‍ദക് മേഖലയില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തി തിരിച്ചുവരികയായിരുന്ന നാറ്റോ ഹെലികോപ്റ്ററാണ് തകര്‍ന്നത്. എന്നാല്‍ ഏറ്റുമുട്ടലിനിടെ റോക്കറ്റാക്രമണത്തിലൂടെ ഹെലികോപ്റ്റര്‍ തകര്‍ക്കുകയായിരുന്നുവെന്ന് താലിബാന്‍ വക്താവ് സാബിയുള്ള മുജാഹിദ് അറിയിച്ചു. അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ എട്ടു താലിബാന്‍കാരും മരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല