സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 2 പ്രമുഖര്‍ക്ക് കൂടി തപാല്‍ ബോംബ് ഭീഷണി; 12 തപാല്‍ ബോംബുകള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് തപാല്‍ ‘ബോംബ്’ വരുന്നതു തുടരുന്നു. സെനറ്റര്‍ കോറി ബുക്കര്‍ക്കും നാഷനല്‍ ഇന്റലിജന്‍സിന്റെ മുന്‍ ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ക്കുമുള്ള തപാല്‍ ‘ബോംബ്’ കഴിഞ്ഞ ദിവസം തടഞ്ഞ് നിര്‍വീര്യമാക്കി.
ഇവ അയച്ചവര്‍ക്കായുള്ള തിരച്ചില്‍ എഫ്ബിഐ ഊര്‍ജിതമാക്കി. ഇതോടെ പ്രമുഖരെ ലക്ഷ്യമാക്കിയുള്ള തപാല്‍ ബോംബ് പൊതികളുടെ എണ്ണം 12 ആയി. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ മേല്‍വിലാസത്തില്‍ തപാല്‍ ബോംബുകള്‍ അയച്ച കേസില്‍ ഫ്‌ലോറിഡ സ്വദേശി സീസര്‍ സയോകിനെ (56) കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, ന്യൂയോര്‍ക്കിലെ ഗ്യാങ്ങുകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സും അന്വേഷണത്തില്‍ എഫ്.ബി.ഐയെ സഹായിക്കാന്‍ രംഗത്തുണ്ട്.ബറാക് ഒബാമ, ഹില്ലരി ക്ലിന്റണ്‍, ജോ ബൈഡന്‍ തുടങ്ങിയവര്‍ക്കും സിഎന്‍എന്‍ ബ്യൂറോയ്ക്കും തപാലില്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ യഥാസമയം കണ്ടെത്തി നിര്‍വീര്യമാക്കിയതിനാല്‍ അപകടമുണ്ടായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല