1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ആവശ്യം ചിട്ടയായ പ്രശ്‌നപരിഹാരമെന്ന് ആഞ്ചല മെര്‍ക്കല്‍; വെറുതെ മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുതെന്നും നിര്‍ദേശം. ക്രമപ്പെടുത്തിയ പരിഹാരമാണ് ബ്രക്‌സിറ്റിന് വേണ്ടതെന്നാണ് യൂറോപ്പ് ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍. ഇതിന്റെ പേരില്‍ മറ്റു കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും പരാഗ്വേയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു. ലിന്റെ പ്രതികരണം.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ച അവസാനിക്കാതെ ഇഴയുന്നതിനെക്കുറിച്ചായിരുന്നു മെര്‍ക്കല്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഒരു മധ്യസ്ഥനുണ്ടെന്നും പക്ഷേ, ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പുതിയ മധ്യസ്ഥ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്ന്ന് സൗദിയുമായുള്ള ആയുധ ഇടപാട് നിര്‍ത്തിവെച്ച ജര്‍മന്‍ നിലപാട് മെര്‍ക്കല്‍ ഇന്നലെ വീണ്ടും ആവര്‍ത്തിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തുമെന്നും മെര്‍ക്കല്‍ അറിയിച്ചു. തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് ഒരു ജര്‍മന്‍ പൌരനെ തുര്‍ക്കി തടവിലാക്കിയിരുന്നു. ഇതും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.