സ്വന്തം ലേഖകന്‍: ‘സലാ, നിങ്ങളെ ഒരു നോക്കു കാണാന്‍ ഞാന്‍ ഈജിപ്തില്‍ നിന്നു വന്നു,’ ഗാലറിയിരുന്ന് ആരാധിക; ബോര്‍ഡ് കണ്ട് അടുത്തെത്തിയ താരം യുവതിയ്ക്ക് നല്‍കിയത് സര്‍പ്രൈസ് സമ്മാനം. ലിവര്‍പൂള്‍ താരം മുഹമ്മദ് സലായാണ് ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം ഗാലറിയില്‍ ഒരു ആരാധികയുടെ അടുത്തേക്ക് ഓടിയെത്തിയത്.
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഈജിപ്തില്‍ നിന്നും വരുന്നു എന്ന ബോര്‍ഡും പിടിച്ചായിരുന്നു ആ ആരാധിക ഗ്യാലറിയില്‍ നിലയുറപ്പിച്ചിരുന്നത്. തന്നെ കാണാന്‍ വേണ്ടി എത്തിയ ആ ആരാധികയ്ക്ക് തന്റെ ജേഴ്സി സമ്മാനമായി നല്‍കിയാണ് സലാ സന്തോഷം അറിയിച്ചത്. ജേഴ്സി വാങ്ങി ആരാധിക തിരികെ ഒരു സമ്മാനപൊതിയും സലായ്ക്ക് നല്കി.
ചിരിച്ചുകൊണ്ട് അത് വാങ്ങിയ സലാ മടങ്ങുകയും ചെയ്തു. സലയുടെ ഈ ലാളിത്യത്തെ പുകഴ്ത്തുകയാണ് സമൂഹ മാധ്യമങ്ങള്‍. 42 യൂറോയുടെ തൊര്ണ്ടണ്സിന്റെ ചോക്ലേറ്റായിരുന്നു ആരാധിക സലയ്ക്ക് സമ്മാനമായി നല്‍കിയതെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ഹെയര്‍സ്റ്റൈലുകളും ടാറ്റുകളും പരീക്ഷിക്കാനല്ല, ഫുട്ബോള്‍ കളിക്കാനാണ് തനിക്കിഷ്ടമെന്ന് പറഞ്ഞും സലാ ആരാധകരുടെ കയ്യടി വാങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല