1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2019

സ്വന്തം ലേഖകൻ: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു. യൂറോപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളില്‍ ഒരാളാണ് ഴാക് ഷിറാക്. 86 വയസായിരുന്നു. ഏറെനാളായി പക്ഷാഘാതത്തെയും തുടര്‍ന്നുണ്ടായ സ്മൃതി നാശത്തെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

18 വര്‍ഷം പാരീസ് നഗരത്തിന്റെ മേയര്‍, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ ദീര്‍ഘകാലം ഫ്രഞ്ച് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഷിറാക്.

1995 മുതല്‍ 2007 വരെ ഫ്രഞ്ച് പ്രസിഡന്റായും 1974 മുതല്‍ 1976 വരെയും 1986 മുതല്‍ 1988 വരെയും ഫ്രഞ്ച് പ്രധാനമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2003- ഇറാഖ് യുദ്ധക്കാലത്ത് അമേരിക്കന്‍ നിലപാടുകളോട് വിയോജിച്ച് ശ്രദ്ധേയനായി. 1999-ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തെ ഷിറാക് പിന്തുണച്ചിരുന്നു.

പാരിസ് മേയറായിരുന്ന കാലത്തെ അഴിമതിക്കേസില്‍ 2011-ല്‍ ഇദ്ദേഹത്തിന് കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചു. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.