Muralee Mukundan: നമ്മുടെ പാട്ടുകവിതാ പാരമ്പര്യത്തിന്റെ ഈണത്തില്‍ രചിച്ച നാറാണത്തു ഭ്രാന്തന്‍ , ഭാരതീയം , അഗസ്ത്യഹൃദയം , ഗാന്ധി , സീതായനം , അമ്മയുടെ എഴുത്തുകള്‍ , പുരുഷമേധം മുതല്‍ അനേകം കാവ്യാനുഭവങ്ങള്‍ മലയാളികള്‍ക്ക് താളം കൊണ്ടും , മൊഴിമര്യാദകൊണ്ടും , ആലാപനം കൊണ്ടും സമ്മാനിച്ച പ്രശസ്തനായ ജനപ്രിയ കാവ്യ രചയിതാവാണ് അദ്ധ്യാപകന്‍ കൂടിയായിരുന്ന പ്രൊഫ. വി. മധുസൂദനന്‍ നായര്‍.
2016 ലെ പത്മപ്രഭാ പുരസ്‌കാരമടക്കം , \’നാറാണത്ത് ഭ്രാന്തന്‍ \’എന്ന കവിതാ സമാഹാരത്തിന് 1993 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മറ്റു ധാരാളം അവാര്‍ഡുകളും കരസ്ഥമാക്കിയ കാവ്യ വല്ലഭനാണ് പ്രൊഫ. വി. മധുസൂദനന്‍ നായര്‍. ഈ വരുന്ന ഒക്ടോബര്‍ 31 , ബുധനാഴ്ച വൈകീട്ട് 6 .30 ന് , ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ച് , ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു .കെ’ യുടെ ആഭിമുഖ്യത്തില്‍ \’കട്ടന്‍ കാപ്പിയും കവിതയും\’ കൂട്ടായ്മയോടൊപ്പം \’കേരള ആര്‍ട്ട് ആന്റ് ലിറ്റററി അസോസ്സിയേഷനും\’ ,\’കൗമുദി യൂറോപ്പും\’ കൂടി സംയുക്തമായാണ് \’\’കവിയോടൊപ്പം\’ എന്നുള്ള ഈ ഒത്തുകൂടല്‍ പരിപാടി സംഘടിപ്പിക്കുന്നത് .
പങ്കെടുക്കുക ,വിജയിപ്പിക്കുക
ഏവര്‍ക്കും സ്വാഗതം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല