ഓഗസ്റ്റ് 16 ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിക്കും. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നിരാഹാരം ആരംഭിക്കുമ്പോള്‍ അതിന് പിന്തുണ നല്‍കാതെ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല എന്നാണ് മുംബൈയിലെ ഡബ്ബാവാലകള്‍ പറയുന്നത്.
ഓഗസ്റ്റ് 16 ന് തങ്ങള്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യാനെത്തില്ല എന്ന് ഡബ്ബാവാലകള്‍ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് മുംബൈ നഗരത്തിലെ ഓഫീസുകളില്‍ ഭക്ഷണമെത്തിക്കുന്ന അയ്യായിരത്തോളം ഡബ്ബാവാലകളാണുള്ളത്. ദിവസം രണ്ട് ലക്ഷത്തോളം ഭക്ഷണപ്പൊതികളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.
ഓഗസ്റ്റ് 16 ന് പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയില്ല എന്ന് ഇടപാടുകാരെ അറിയിക്കുമെന്ന് ‘മുംബൈ ജീവന്‍ ഡബ്ബാവാല അസോസിയേഷന്‍’ പ്രസിഡന്റ് സോപന്‍ മാരെ പറഞ്ഞു. അടുത്ത ആഴ്ച ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കും.
യോഗ ഗുരു ബാബ രാംദേവിന്റെ നിരാഹാര സമരത്തിനും ഡബ്ബാവാലകള്‍ പിന്തുണ നല്‍കിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല