സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്ക് നാസ പരീക്ഷണ പേടകം വിക്ഷേപിച്ചു. കേപ് കാനവറലില്‍ നിന്നാണ് വെള്ളിയാഴ്ച ജുണോ എന്ന പേരിട്ട പേടകം വിക്ഷേപിച്ചത്. 270 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചായിരിക്കും ജൂണോ വ്യാഴത്തിനുസമീപം എത്തുക. സൌരയൂഥം എങ്ങനെ രൂപപ്പെട്ടു എന്ന് മനസിലാക്കാന്‍ വേണ്ടിയാണ് വ്യാഴത്തിലേക്ക് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ‘ജൂണോ’യെ പറഞ്ഞു വിട്ടിരിക്കുന്നത്. റോബോട്ടുകളുടെ സഹായത്തോടെ വ്യാഴത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടി അറ്റ്ലസ്-5 പേടകമാണ് ജൂണോയെയും വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത്.
പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുകയും സൗരയൂഥം എങ്ങിനെയുണ്ടായി എന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ജൂണോയുടെ ദൗത്യമെന്ന് നാസ അധികൃതര്‍ വെളിപ്പെടുത്തി. അഞ്ച് വര്‍ഷത്തെ യാത്രക്കുശേഷം 2016 ലായിരിക്കും ജൂണോ തന്റെ ലക്ഷ്യത്തിനടുത്ത് എത്തുക. അവിടെ ഒരു വര്‍ഷം ചിലവഴിച്ചു കൊണ്ട് വ്യാഴത്തിലെ ജലത്തിന്റെ അളവ് കണ്ടെത്തുക, അവിടത്തെ കാന്തിക മണ്ധലങ്ങളെ കുറിച്ച് പഠനം നടത്തുക തുടങ്ങിയവയാണ് ജൂണോയുടെ പ്രധാന ദൌത്യങ്ങള്‍. ഏതാണ്ട് 110 മില്ല്യന്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ദൌത്യമാണ് ജൂണോയുടേത്.
സൂര്യന് രൂപം കൊണ്ട ശേഷം വാതകങ്ങളും ധൂളികളും ചേര്‍ന്ന് സൌരയൂഥത്തിലെ ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ എങ്ങനെ രൂപം കൊണ്ട് എന്ന് ജൂണോ നടത്തുന്ന പഠനങ്ങളിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷട്ടില്‍ ദൌത്യങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിരാമമിട്ട നാസ ഇനി സൌരയൂഥ പിറവിയുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇത്തരം ദൌത്യങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല