സ്വന്തം ലേഖകന്‍: ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി വെറും പത്തു ദിവസങ്ങള്‍ മാത്രം. വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ബോളിവുഡ്. ഷോപ്പിംഗ് തിരക്കുകളിലാണ് ദീപികയും രണ്‍വീറും.
കഴിഞ്ഞ ദിവസം താലിമാല (മംഗല്‍സൂത്ര) വാങ്ങാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ദീപികയെത്തിയതായി ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന് രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. വരാന്‍ പോകുന്നത് ഒരു ഗ്രാന്‍ഡ് വെഡ്ഡിങ് തന്നെയാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം നല്‍കുന്നത്.
നവംബര്‍ 14, 15 ദിവസങ്ങളിലാണ് വിവാഹം. സിന്ധി കൊങ്കിണി ആചാരങ്ങള്‍ പ്രകാരമുള്ള വിവാഹം നവംബര്‍ 14നാണ്. പരമ്പരാഗതമായ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാല്‍ അന്നു തന്നെ താരങ്ങള്‍ ഇറ്റലിയിലേക്ക് പറക്കും. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നവംബര്‍ 15 നാണ് ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ നടക്കുക എന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാംഗ്ലൂരിലും മുംബൈയിലുമായി രണ്ട് സല്‍ക്കാരങ്ങളും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല